Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി പഞ്ചായത്തില്‍ നടപ്പാക്കിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.


മത്സ്യകൃഷി പ്രോത്സാഹനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പിഎംഎംഎസ്‌വൈ പദ്ധതിയിലൂടെ കാണക്കാരി പഞ്ചായത്തില്‍ നടപ്പാക്കിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരള ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച മിറാക്കിള്‍ ഫാം ബയോഫ്‌ളോക്ക് യൂണിറ്റിലെ ആദ്യ വിളവെടുപ്പാണ് നടന്നത്. തങ്കമ്മ ബാലകൃഷ്ണന്‍ പഴയിടത്തുകാലായിലിന്റെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഗിഫ്റ്റ് തിലോപ്പിയ മത്സ്യകുഞ്ഞുങ്ങളെയാണ് ഇവിടെ വളര്‍ത്തിയിരുന്നത്. യോഗത്തില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റ്യന്‍, കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഷിബു, പഞ്ചായത്തഗംങ്ങളായ അരവിന്ദാക്ഷന്‍ നായര്‍, സാംകുമാര്‍, തമ്പി ജോസഫ്, ഫിഷറീസ് ഓഫീസര്‍മാരായ പൊന്നമ്മ കെ.ജെ, പ്രേം മോള്‍ ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments