Breaking...

9/recent/ticker-posts

Header Ads Widget

മൈക്കിള്‍ സിറിയക്കിന് അഭിനന്ദനപ്രവാഹം.


സംസ്ഥാന അധ്യാപക അവാര്‍ഡിന്  മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൈക്കിള്‍ സിറിയക്ക് അര്‍ഹനായി.  മുത്തോലി പാളയം മറ്റപ്പള്ളില്‍ കുടുംബാഗമായി മൈക്കിള്‍ സിറിയക്ക് കഴിഞ്ഞ 28 വര്‍ഷത്തിലേറെയായി ഗണിതശാസ്ത്ര അധ്യാപകനായി സേവനം അനുഷ്ഠിച്ച് വരികയാണ്. 2020-ലാണ് ഇദ്ദേഹം പ്രിന്‍സിപ്പലായി ചുമതലയേറ്റത്. മുത്തോലി സെന്റ് ആന്റണീസിലും ഗണിത അധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കെ.എസ്.എസ്. ടിഎഫ് ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍, കിടങ്ങൂര്‍ ടീച്ചേഴ്‌സ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപക ദിനത്തില്‍ ജന്‍മനാടായ പാളയത്ത് അനുമോദനയോഗം നടന്നു. ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അധ്യക്ഷത വഹിച്ചു. രാജന്‍ മുണ്ടമറ്റം, ടോബിന്‍ കെ അലക്‌സ്, പി രാധാകൃഷ്ണകുറുപ്പ്, മിനി ജറോം, അനില മാത്തുക്കുട്ടി, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ടോമി കെഴുനന്താനം തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Post a Comment

0 Comments