Breaking...

9/recent/ticker-posts

Header Ads Widget

നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ അവലോകന യോഗം കോട്ടയം കളക്ട്രേറ്റില്‍ നടന്നു


കോവിഡ് സാഹചര്യത്തില്‍ വികസന പദ്ധതികളുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിന് നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ അവലോകന യോഗം കോട്ടയം കളക്ട്രേറ്റില്‍ നടന്നു. ജില്ലാ വികസന സമിതിയുടെ നേതൃത്വത്തിലാണ് അവലോകന യോഗം നടന്നത്. പാലാ നിയോജക മണ്ഡലതല യോഗം മാണി സി കാപ്പന്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ നടന്നു. പ്ലാന്‍ ഫണ്ടും, എംഎല്‍എ ഫണ്ടും ഉപയോഗിച്ചുള്ള വികസന പദ്ധതികള്‍ അവലോകനം ചെയ്തു. റോഡ് നിര്‍മ്മാണം കുടിവെള്ള വിതരണം, ടൂറിസം വികസനം തുടങ്ങിയ പദ്ധതികളുടെ തടസ്സം നീക്കാനും സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ ഡോ പി.കെ ജയശ്രീ, എഡിഎം ജിനു പുന്നൂസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments