Breaking...

9/recent/ticker-posts

Header Ads Widget

KSS സ്ഥാപക ദിനാചരണവും ഭക്ഷ്യകിറ്റ് വിതരണ പദ്ധതി ഉദ്ഘാടനവും



 കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 58-ാമത് സ്ഥാപക ദിനാചരണവും കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റ് വിതരണ പദ്ധതി ഉദ്ഘാടനവും നടത്തപ്പെട്ടു.  പൊതുസമ്മേളനത്തിന്റെയും ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെയും ഉദ്ഘാടനം സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. എല്ലാ വിഭാഗം ആളുകളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തന ശൈലി സ്വീകരിച്ചുകൊണ്ട് സ്വാശ്രയ സമ്പാദ്യശീലങ്ങള്‍ സമൂഹത്തില്‍ വളര്‍ത്തയെടുക്കുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് സാധിച്ചുവെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.  കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.  കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴസണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി, എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments