നാര്‍ക്കോട്ടിക് ലവ് ജിഹാദിന് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നു എന്ന പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന അത്യന്തം ഗൗരവകരമെന്ന് എന്‍.ഹരി. കേരളത്തില്‍ പിടികൂടുന്ന മയക്കുമരുന്നുകളുടെ ബാഹുല്യം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇവ എവിടെ നിന്നാണ് എത്തുന്നതെന്ന് അന്വഷണം നടത്താന്‍ പോലീസും രഹസ്യാന്വഷണ വിഭാഗവും തയാറാകണം. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും അന്വഷണം നടത്തണം. ഒരു ബിഷപ്പിന് പോലും ആശങ്കയുണ്ടായിട്ടും നമ്മുടെ നിയമ സംവിധാനം ഉറക്കം നടിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല എന്നും എന്‍. ഹരി പറഞ്ഞു.
0 Comments