Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നവര്‍ക്ക് തെളിവ് നല്‍കാന്‍ തയ്യാറാണെന്ന് മുന്‍ എംഎല്‍എ പി.സി.ജോര്‍ജ്



കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നവര്‍ക്ക് തെളിവ് നല്‍കാന്‍ തയ്യാറാണെന്ന് മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് പറഞ്ഞു. ലൗ ജിഹാദികളുടെ കടന്നുകയറ്റത്തെ കുറിച്ച് പാലാ രൂപതാധ്യക്ഷന്‍ വെറുംവാക്കല്ല പറഞ്ഞത്.  വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പറയേണ്ട സന്ദര്‍ഭത്തിലും പറയേണ്ട സാഹചര്യത്തിലുമാണ് ലൗ ജിഹാദിനെ കുറിച്ചും നര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ചും ബിഷപ്പ് പറഞ്ഞിരിക്കുന്നത് എന്നും പിസി ജോര്‍ജ് സൂചിപ്പിച്ചു. നെറികേടിനു കൂട്ടു നില്‍ക്കാത്തവര്‍ക്ക് നേരെ ഭീഷണിയാണ് ലൗ ജിഹാദികള്‍ ഉയര്‍ത്തുന്നതെന്നും തനിക്കെതിരെ ഉയര്‍ന്നുവരുന്ന ഭീഷണികള്‍ക്ക് പുല്ലുവില മാത്രമേ കല്‍പ്പിക്കുന്നുള്ളൂ എന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.




Post a Comment

0 Comments