Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ പുളിമൂട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി.


കിടങ്ങൂരില്‍ പുളിമൂട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി.  ഉദ്ഘാടനം മാത്യു പുളിമൂട്ടില്‍,  ഭാര്യ ത്രേസ്യാമ്മ  പുളിമൂട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നാട മുറിച്ച് നിര്‍വഹിച്ചു. കഴിഞ്ഞ 16 വര്‍ഷമായി കിടങ്ങൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന മാത്തന്‍സ് പുളിമൂട്ടില്‍ സില്‍ക്‌സാണ്  സൂപ്പര്‍ മാര്‍ക്കറ്റു കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചത്. പ്രവര്‍ത്തനം അവസാനിപ്പിച്ച ശ്രീമുരുകന്‍  തിയറ്റേര്‍ കോപ്‌ളക്‌സിലാണ്  സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പാര്‍ട്ണര്‍മാരായ തോമസ് പുളിമുട്ടില്‍, എന്‍ കെ.  ജസ്റ്റിന്‍, സുമോള്‍ ജസ്റ്റിന്‍, പൊതുപ്രവര്‍ത്തകരായ കെ എം രാധാകൃഷ്ണന്‍. സുകുമാരന്‍ നായര്‍, സജി ഓണിയപുറത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ആദ്യവില്പന രാജേഷ് കുമാറിന് നല്‍കി മാത്യു പുളിമൂട്ടില്‍ നിര്‍വഹിച്ചു.




Post a Comment

0 Comments