Breaking...

9/recent/ticker-posts

Header Ads Widget

സ്ട്രിപ്പ് സ്പീഡ് ബ്രേക്കര്‍ അപകടത്തിന് കാരണമാകുന്നതായി നാട്ടുകാരുടെ പരാതി



വേഗത നിയന്ത്രിക്കാന്‍ പൊതുമരാമത്ത് വകുപ്പ് എം.സി റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സ്ട്രിപ്പ്  സ്പീഡ് ബ്രേക്കര്‍ അപകടത്തിന് കാരണമാകുന്നതായി നാട്ടുകാരുടെ പരാതി. കുറവിലങ്ങാട് പള്ളിക്കവല, കോഴാ ജംഗ്ഷന് സമീപം, വെമ്പള്ളി എന്നിവിടങ്ങളിലാണ് അപകടത്തിന് ഇടയാക്കുന്ന വിധത്തില്‍  സ്ട്രിപ്പ് സ്പീ ഡ് ബ്രേക്കര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സമീപവാസികളും വ്യാപാരികളും  ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് പൊതുമരാമത്ത് വകപ്പ് മന്ത്രി മുഹമ്മദ് റിയാസ്, മോന്‍സ് ജോസഫ് എം.എല്‍.എ എന്നിവര്‍ക്ക് പരാതി നല്‍കി. കുറവിലങ്ങാട്ടും വെമ്പള്ളിയിലും സ്ട്രിപ്പ് സ്പീഡ് ബ്രേക്കറില്‍ കയറി തെന്നിമാറി അപകടത്തില്‍ പെടുന്നത് നിത്യസംഭമാണന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോജോ ആളോത്ത് കണ്‍വീനര്‍ റാള്‍ഫ് ആന്റണി എന്നിവര്‍ പറഞ്ഞു.




Post a Comment

0 Comments