Breaking...

9/recent/ticker-posts

Header Ads Widget

ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി


പട്ടിത്താനം റൗണ്ടാനയില്‍ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ട്രാഫിക് സിഗ്‌നല്‍  ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. എം.സി റോഡിനെയും എറണാകുളം റോഡിനെയും വേര്‍തിരിക്കുന്ന ഈ ജംഗ്ഷനിലാണ് നിര്‍ദ്ദിഷ്ട മണര്‍കാട് പട്ടിത്താനം ബൈപ്പാസ് റോഡും സന്ധിക്കുന്നത്. ഏറെ ഗതാഗത തിരക്കേറിയ ഈ ഭാഗം വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെയും ട്രാഫിക് നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാതെയും അപകടാവസ്ഥയിലാണ്. റൗണ്ടാനയോട്  ചേര്‍ന്ന് ഭാഗങ്ങള്‍ കാടുകയറി നശിക്കുന്ന നിലയിലുമാണ്. ഇവിടെ റൗണ്ടാ നയോട് ചേര്‍ന്ന ഭാഗത്ത് ഫുട്പാത്തിലെ സ്ലാബുകള്‍ തകര്‍ന്ന നിലയിലും അപകട കുഴികള്‍ രൂപപ്പെട്ട നിലയിലുമാണ്. സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സിഗ്‌നല്‍ ലൈറ്റും ഹൈമാക്‌സ്  ലൈറ്റുകളും നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. വാഹന യാത്രികരും കാല്‍നടയാത്രക്കാരും ഇവിടെ അപകടത്തില്‍ പെടാനുള്ള സാധ്യതയും കൂടുതലാണ്. തിരക്കേറിയ പ്രധാന ജംഗ്ഷ നില്‍ ട്രാഫിക് നിയന്ത്രണത്തി നായുള്ള റൗണ്ട് നയും മറ്റും കെ.എസ്. ടി.പി യാണ് വിഭാവനം ചെയ്തത്.പട്ടിത്താനം ജംഗ്ഷനില്‍ റോഡ് സുരക്ഷയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.




Post a Comment

0 Comments