Breaking...

9/recent/ticker-posts

Header Ads Widget

സാംസ്‌ക്കാരിക സമ്മേളനവും, പുസ്തക പ്രകാശനവും സെപ്റ്റംബര്‍ 11ന് നടക്കും.



ഏറ്റുമാനൂര്‍ പൗരാവലിയുടേയും, എസ്എംഎസ്എം പബ്ലിക് ലൈബ്രറിയുടേയും ആഭിമുഖ്യത്തില്‍ സാംസ്‌ക്കാരിക സമ്മേളനവും, പുസ്തക പ്രകാശനവും സെപ്റ്റംബര്‍ 11ന് നടക്കും. മണി റ്റി.എ തൃക്കോതമംഗലം രചിച്ച ബീജാസുരം എന്ന പുസ്തകത്തിന്റെ പ്രകാശനവും സമ്മേളനത്തോടനുബന്ധിച്ച് നടക്കും.ശനിയാഴ്ച 3.30ന് പുന്നത്തുറ കവല എന്‍എസ്എസ് കരയോഗം ഹാളില്‍ നടക്കുന്ന സമ്മേളനം മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് മഹാമാരിയില്‍ മരണപ്പെട്ടവരെ അനുസ്മരിച്ചുകൊണ്ട് ദീപജ്യോതി പ്രകാശനവും നടക്കും. തോമസ് ചാഴികാടന്‍ എംപി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും. പിപി നാരായണന്‍ അദ്ധ്യക്ഷനായിരിക്കും.ഏറ്റുമാനൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വി.എസ് മോഹന്‍ദാസ്, റ്റി എ മണി തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments