Breaking...

9/recent/ticker-posts

Header Ads Widget

പ്യൂരിസോള്‍ UVC എയര്‍ ഡിസ്ഇന്‍ഫെക്ഷന്‍ സിസ്റ്റം ചേര്‍പ്പുങ്കല്‍ മുത്തലത്ത് ഓഡിറ്റോറിയത്തില്‍



പ്യൂരിസോള്‍ യു.വി.സി എയര്‍ ഡിസ്ഇന്‍ഫെക്ഷന്‍ സിസ്റ്റം ചേര്‍പ്പുങ്കല്‍ മുത്തലത്ത് ഓഡിറ്റോറിയത്തില്‍ ക്രമീകരിച്ചു. ചിങ്ങവനെ ടിസിയോണ്‍ എച്ച്.എസ്.ഇ വികസിപ്പിച്ചെടുത്ത സംവിധാനത്തിലൂടെ ഓഡിറ്റോറിയങ്ങളിലും ക്ലാസ് മുറികളിലും കോവിഡ് വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വ്യാപനം തടയാന്‍ കഴിയും. എസി ഡക്ടുകളില്‍ സ്ഥാപിക്കുന്ന സംവിധാനമാണ് മുത്തലത്ത് ഓഡിറ്റോറിയത്തില്‍ സ്ഥാപിച്ചത്. മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, മാണി സി. കാപ്പന്‍ എം.എല്‍.എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ടോണി ജോസഫ്, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു,തുടങ്ങിയവര്‍ സംസാരിച്ചു. 




Post a Comment

0 Comments