Breaking...

9/recent/ticker-posts

Header Ads Widget

നട്ടു പരിപാലിച്ച ചെടികളും തണല്‍മരങ്ങളും വെട്ടി നശിപ്പിച്ചതായി പരാതി


പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് നട്ടു പരിപാലിച്ച ചെടികളും  തണല്‍മരങ്ങളും വെട്ടി നശിപ്പിച്ചതായി പരാതി. തൊഴിലുറപ്പ് തൊഴിലാളികളുടെയും പരിസ്ഥിതി സ്‌നേഹികളുടെയും സഹകരണത്തോടെ രണ്ടു വര്‍ഷം മുന്‍പാണ് പാതയോരത്ത് തണല്‍ മരങ്ങളും ചെടികളും നട്ടത്. കോതനല്ലൂര്‍  ജംഗ്ഷന് സമീപം റോഡ് സുരക്ഷകൂടി കണക്കിലെടുത്തയിരുന്നു  ഗ്രാമപഞ്ചായത്ത് ഇവിടെ തണല്‍ വൃക്ഷങ്ങള്‍ നട്ടു പരിപാലിച്ചിരുന്നത്. തണല്‍മരങ്ങള്‍ നശിപ്പിക്കപ്പെട്ടത് സംബന്ധിച്ച്  പഞ്ചായത്ത് അംഗം ബിനോയ് ഇമ്മാനുവല്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി. സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ പരസ്യബോര്‍ഡ് മറയുന്നത് ഒഴിവാക്കാനാണ് രാത്രിയുടെ മറവില്‍  മരങ്ങള്‍ വെട്ടി നശിപ്പിതെന്നാണ് ആരോപണം.




Post a Comment

0 Comments