Breaking...

9/recent/ticker-posts

Header Ads Widget

32 വിദ്യാര്‍ത്ഥികള്‍ക്ക് ഫെഡറേഷന്‍ ഓഫ് മലയാളി അസോസ്സിയേഷന്‍ ഓഫ് അമേരിക്ക മൊബൈല്‍ ഫോണുകള്‍ നല്‍കി.



അതിരമ്പുഴ സെന്റ് അലോഷ്യസ് എല്‍.പി സ്‌കൂളിലെ 32 വിദ്യാര്‍ത്ഥികള്‍ക്ക്  ഫെഡറേഷന്‍ ഓഫ് മലയാളി അസോസ്സിയേഷന്‍ ഓഫ് അമേരിക്ക മൊബൈല്‍ ഫോണുകള്‍ നല്‍കി. മന്ത്രി വി.എന്‍ വാസവന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ പള്ളി വികാരി ഫാ.ജോസഫ് മുണ്ടകത്തില്‍ അദ്ധ്യക്ഷനായിരുന്നു. അസോസ്സിയേഷന്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, പഞ്ചായത്തംഗം ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്തംഗം ജയിംസ് കുര്യന്‍, സോജന്‍ ആലഞ്ചേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഹെഡ്മാസ്റ്റര്‍ എബ്രാഹം ഫിലിപ്പ്, ബിജി തോണിക്കടവില്‍, ഡോ. ജേക്കബ് തോമസ് എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments