Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട തടിലോറി പിക്കപ്പ് വാനിലിടിച്ചുണ്ടായ അപകടത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരണമടഞ്ഞു


നിയന്ത്രണം വിട്ട തടിലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിലിടിച്ചുണ്ടായ അപകടത്തില്‍, പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരണമടഞ്ഞു. തമിഴ്‌നാട് സ്വദേശി മുരുകനാണ് മരണമടഞ്ഞത്. എം. സി റോഡില്‍ കാരിത്താസിനും ഏറ്റുമാനൂരിനുമിടയില്‍ 101 കവല ഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. തമിഴ്‌നാട്ടില്‍നിന്നും എത്തിച്ച വാഴക്കുലകള്‍ കോട്ടയം പച്ചക്കറി മാര്‍ക്കറ്റില്‍ ഇറക്കിയശേഷം മടങ്ങുന്നതിനിടയില്‍ തകരാറിലായ പിക്കപ്പ് വാന്‍ റോഡരുകില്‍ നിര്‍ത്തി ഡ്രൈവര്‍  വാനിന്റെ ബോണറ്റ് ഉയര്‍ത്തി പരിശോധിക്കുന്നതിനി ടയിലായിരുന്നു ലോറി വാനിനു പിന്നിലിടിച്ചത്. ഇടിയെ തുടര്‍ന്ന് തെന്നി മാറിയ പിക്കപ്പ് വാന്‍ മതിലില്‍ ഇടിച്ചു മറിഞ്ഞു. മതിലിനും വാനിനുമി ടയില്‍ പെട്ടാണ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഏറ്റുമാനൂര്‍ പോലീസ്  കേസ് എടുത്തു.



Post a Comment

0 Comments