ഡിവൈഎഫ്‌ഐ മറ്റക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മറ്റക്കര ഹൈസ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നവംബര്‍ 1 മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായാണ് ശുചീകരണം നടന്നത്. ക്ലാസ്സ് മുറികളും പാചകപ്പുരയും സ്‌കൂള്‍ പരിസരവും ശുചീകരിച്ചു. ഡിവൈഎഫ്‌ഐ ആലുംമൂട,് നെല്ലിക്കുന്ന്, മുക്കട, കരിമ്പാനി യൂണിറ്റുകളിലെ മുപ്പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മേഖല ഭാരവാഹികളായ അജോയ് സണ്ണി, അര്‍ജ്ജുന്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




0 Comments