Breaking...

9/recent/ticker-posts

Header Ads Widget

രക്ഷകരായ പോലീസിന് മധുരവുമായി തോമസും മകളും



കാര്‍ ഓടിക്കുന്നതിനിടെ ഷുഗര്‍ലെവല്‍ താഴ്ന്ന് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് അപകടത്തില്‍പെട്ടയാളെ പോലീസ് രക്ഷപെടുത്തി. പാമ്പാടി അഞ്ചാനിക്കല്‍ ഇ.ടി തോമസ് എന്ന 75-കാരനാണ് കഴിഞ്ഞദിവസം ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍വച്ച് അപകടത്തില്‍പെട്ടത്. ഐഎസ്ആര്‍ഒ റിട്ട. എന്‍ജിനീയറായ തോമസും ഭാര്യ അന്നയും സഞ്ചരിച്ച കാര്‍ നഗരഹൃദയത്തിലെ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് അരിയച്ചതുപ്രകാരം പോലീസ് എത്തിയപ്പോള്‍ ഭാര്യ തോമസിന് ഷുഗറിന്റെ പ്രശ്‌നം ഉള്ളതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്എച്ച്ഒ സിആര്‍ രാജേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം പോലീസ് ജ്യൂസ് വാങ്ങി നല്കിയശേഷം കാരിത്താസ് ആശുപത്രിയിലേയ്ക്ക മാറ്റി.  ഏറ്റുമാനൂര്‍ സ്‌റ്റേഷനിലെത്തിയ തോമസും മകള്‍ ഡോ ആനി ട്വിങ്കിളും പോലീസിന്റെ സമയോചിത ഇടപെടലിന് നന്ദി അറിയിച്ച്  പോലീസുകാര്‍ക്ക് മധുരം നല്കി.





Post a Comment

0 Comments