Breaking...

9/recent/ticker-posts

Header Ads Widget

പച്ചക്കറി കൃഷി തൈ വിതരണം പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജി പത്മകുമാര്‍ നിര്‍വഹിച്ചു


കോട്ടയം ജില്ലയിലെ എല്ലാ ജയിലുകളിലും തടവുകാരായ അന്തേവാസികളെക്കൊണ്ട് ആരംഭിക്കുന്ന പച്ചക്കറി കൃഷി പരിപാടിയുടെ തൈ വിതരണം പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജി.പത്മകുമാര്‍ നിര്‍വഹിച്ചു. പാലാ അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോസഫ്താഴത്തു വരിക്കയില്‍, ഡാന്റീസ് കൂനാനിക്കല്‍, സിബി കണിയാംപടി, ജോയി മടിയ്ക്കാങ്കല്‍, പി.വി.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.  കേരശ്രീ ഉള്‍പ്പെടെ വിവിധയിനം തെങ്ങിന്‍ തൈകളും ഫലവൃ ക്ഷ തൈകളും ഹൈബ്രീഡ് പച്ചക്കറി തൈകളും ഗ്രോ ബാഗുകള്‍, ജൈവവളങ്ങള്‍, കീടനാശിനികള്‍ തുടങ്ങിയവയും അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമാണന്ന് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ അറിയിച്ചു.



Post a Comment

0 Comments