കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനോടനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി നിര്‍വ്വഹിച്ചു. 20 ലക്ഷം രൂപ ചിലവിലാണ് പുതിയ അംഗന്‍വാടി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.