Breaking...

9/recent/ticker-posts

Header Ads Widget

വനിതാ നേതാവിനെ കയ്യേറ്റം ചെയ്തതായി പരാതി



എംജി യൂണിവേഴ്‌സിറ്റിയിലുണ്ടായ എസ്എഫ്‌ഐ- എ ഐഎസ് എഫ് സംഘര്‍ഷത്തിനിടയില്‍ വനിതാ നേതാവിനെ കയ്യേറ്റം ചെയ്തതായി പരാതി. സ്ത്രീത്വത്തെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും വനിതാ എ ഐഎസ് എഫ് നേതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യൂണിവേഴ്‌സിറ്റിയില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ വനിതാ നേതാവ് അടക്കം മൂന്ന് എ ഐഎസ് എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. പരാതിയെതുടര്‍ന്ന് 7 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. കരുതിക്കൂട്ടി അക്രമം നടത്തുകയായിരുന്നെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും വനിതാ നേതാവ് പറഞ്ഞു.




Post a Comment

0 Comments