Breaking...

9/recent/ticker-posts

Header Ads Widget

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു



അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. സെന്റ്‌മേരിസ് പാരിഷ് ഹാളില്‍ നടന്ന അനുമോദനയോഗം നാഷണല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രഫിക്ക് ലബോറട്ടറി ഡയറക്ടര്‍ എസ് വിജയന്‍ പിള്ള ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല അധ്യക്ഷനായിരുന്നു. അതിരമ്പുഴ പള്ളി വികാരി ഫാദര്‍ ഡോക്ടര്‍  ജോസഫ് മുണ്ടകത്തില്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ മൈക്കിള്‍ സിറിയകിനെ ആദരിച്ചു. ജനപ്രതിനിധികളായ ആന്‍സ് വര്‍ഗീസ്, അന്നമ്മ മാണി, ജെയിംസ് തോമസ്,, ഫസീന, സുധീര്‍ പഞ്ചായത്ത് സെക്രട്ടറി റ്റി.ബെന്നി തുടങ്ങിയര്‍ പ്രസംഗിച്ചു.




Post a Comment

0 Comments