Breaking...

9/recent/ticker-posts

Header Ads Widget

ബാലസംഘം കിടങ്ങൂര്‍ മേഖല കമ്മറ്റി വൃക്ഷത്തൈകള്‍ നട്ടു



ബാലസംഘം കിടങ്ങൂര്‍ മേഖല കമ്മറ്റിയുടെ മെംബര്‍ഷിപ് കാംപെയ്‌നോട് അനുബധിച്ച് വിവിധ കേന്ദ്രങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. ബാലസംഘം അയര്‍ക്കുന്നം ഏരിയതല ഉദ്ഘാടനം ഒക്.15ന് കിടങ്ങൂര്‍ ചിറപ്പുറത്ത് നടക്കുന്നതിന് മുന്നോടിയായാണ് അംഗത്വവിതരണ കാംപെയ്ന്‍ നടക്കുന്നത്. കട്ടച്ചിറയില്‍, ബാലസംഘം യൂണിറ്റ് സെക്രട്ടരി എസ് ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിഎം ഗിരീഷ് കുമാര്‍, അഡ്വ ഗംഗാ പ്രസാദ്, ആര്‍ ജയകൃഷ്ണന്‍, എസ് ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ചെമ്പിളാവ് ചൂണ്ടമല യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ചെമ്പിളാവ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ വൃക്ഷത്തൈകള്‍ നട്ടു. സിപിഎം കിടങ്ങൂര്‍ ലോക്കല്‍ സെക്രട്ടറി കെഎസ് ജയന്‍, ബാലസംഘം മേഖല ജോ.കണ്‍വീനര്‍ അയ്യപ്പന്‍ കെകെ, വിഷ്ണു നാരായണന്‍ നമ്പരൂതിരി. ചന്ദ്രാജി വിസി , അജന്ത സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments