Breaking...

9/recent/ticker-posts

Header Ads Widget

ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ കെ എസ് ഇ ബി സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്നു


ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ കെ എസ് ഇ ബി സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്നു. തരിശ് ഭൂമികളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതോല്‍പാദന പദ്ധതി കെഎസ്ഇബി നടപ്പാക്കുന്നു. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന രണ്ടേക്കറെങ്കിലും വിസ്തൃതിയുള്ള തരിശു ഭൂമി ഉള്ളവര്‍ക്ക് സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കും. സ്ഥലമുടമ സ്വയം മുതല്‍ മുടക്കി സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുകയാണെങ്കില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓരോ യൂണിറ്റിനും 3.66 രൂപ നിരക്കില്‍ 25 വര്‍ഷത്തേക്ക് ലഭിക്കും. സ്ഥലം 25 വര്‍ഷത്തേക്ക് കെഎസ്ഇബി ക്ക് പാട്ടത്തിന് നല്‍കിയാല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും 20 പൈസ വീതം നല്‍കും. താല്‍പര്യമുള്ളവര്‍ അതത് പ്രദേശങ്ങളിലെ വിതരണ വിഭാഗം ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്നിവരുമായി ബന്ധപ്പെടണം. 




Post a Comment

0 Comments