Breaking...

9/recent/ticker-posts

Header Ads Widget

കൂട്ടിക്കല്‍ മേഖലയിലേക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിക്കല്‍ സംഘം



കൂട്ടിക്കല്‍ മേഖലയിലെ ദുരന്തഭൂമിയിലേക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിക്കല്‍ സംഘം പുറപ്പെട്ടു. പ്രകൃതിദുരന്തം മൂലം വീടുകള്‍  നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ദുരിതാശ്വാസക്വാമ്പുകളില്‍ കഴിയുന്നവരുടെ ആരോഗ്യ പരിപാലത്തിനായാണ് 40 അംഗ മെഡിക്കല്‍ സംഘം എത്തുന്നത്. ആര്‍ എം ഒ. ഡോ ആര്‍.പി. രഞ്ചിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ യാത്ര ആശുപത്രി സൂപ്രണ്ട് ഡോ റ്റി കെ ജയകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 5 ആംബുലന്‍സുകളില്‍ മൂന്നു ടീമുകളിലായി 15 ഡോക്ടര്‍മാര്‍, 12 സ്റ്റാഫ് നേഴ്‌സ്മാര്‍, മൂന്നു ഫാര്‍മസിസ്റ്റുമാര്‍, മൂന്ന് നേഴ്‌സിംഗ്, രണ്ട് ഇസിജി ടെക്‌നീഷ്യന്മാര്‍ എന്നിവര്‍ സംഘത്തിലുണ്ട്.  മുണ്ടക്കയം, കൂട്ടിക്കല്‍, ഏന്തയാര്‍, ഇളംകാട് മേഖലകളിലെ ക്യാമ്പ്കളിലാണ് സംഘം സന്ദര്‍ശിക്കുന്നത്.  മുണ്ടക്കയത്ത് ആരംഭിക്കുന്ന മെഡിക്കല്‍ സംഘത്തിന്റെ ആദ്യ സന്ദര്‍ശനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രരമാണ് ദുരന്തഭൂമിയിലേയ്ക്ക് മെഡിക്കല്‍ സംഘം പോകുന്നത്. ജീവന്‍ രക്ഷാ മരുന്നുകളും സംഘം കരുതിയിട്ടുണ്ട്.




Post a Comment

0 Comments