Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി.



ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി. എക്‌സൈസ് വകുപ്പും വിമുക്തി മിഷനും ജില്ലാ റസിഡന്റ്‌സ് അസോസിയേഷനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാതല ഉദ്ഘാടനം ചങ്ങനാശ്ശേരി ഇ എം എസ് ടൗണ്‍ ഹാളില്‍ ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷ സന്ധ്യ മനോജ് അധ്യക്ഷയായിരുന്നു. നഗരസഭാംഗം കെ എം നജിയ, ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ റ്റി എ അശോക് കുമാര്‍, വിമുക്തി മിഷന്‍ ജില്ല മാനേജര്‍ സോജന്‍ സെബാസ്റ്റിയന്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ കെ എം രാധാകൃഷ്ണപിള്ള, അഡ്വ. എം മധുരാജ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments