Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കുവാന്‍ സന്യാസിനികളുടെ രക്തദാനം



കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കുവാന്‍ സന്യാസിനികളുടെ രക്തദാനം ശ്രദ്ധേയമായി. കാഞ്ഞിരപ്പള്ളി സാന്‍ ജിയോവാനി അഡോറേഷന്‍ പ്രൊവിന്‍ഷ്യലേറ്റിലെ സന്യാസിനികളാണ് സന്നദ്ധ രക്തദാനം നടത്തിയത്. മാര്‍ ജോസ് പുളിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആരോഗ്യ വകുപ്പിന്റെയും പൊന്‍കുന്നം ജനമൈത്രി പോലീസിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും കോട്ടയം ലയണ്‍സ് എസ് എച്ച് എം സി ബ്ലഡ് ബാങ്കിന്റേയും സഹകരണത്തോടെ  കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പ്രൊവിന്‍ഷ്യല്‍ ഹൗസിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.  പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍  സിസ്റ്റര്‍ അമല കിടന്‍ങ്ങത്താഴെ  അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ബാബുക്കുട്ടന്‍ എന്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍  ഷിബു തെക്കേമറ്റം, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പില്‍ അന്‍പതോളം സിസ്റ്റര്‍മാര്‍ രക്തം ദാനം ചെയ്തു. കോട്ടയം ലയണ്‍സ് എസ് എച്ച് എം സി ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.




Post a Comment

0 Comments