Breaking...

9/recent/ticker-posts

Header Ads Widget

കടനാട് കാവുംകണ്ടത്ത് തോട്ടില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി


കടനാട് പഞ്ചായത്തിലെ കാവുംകണ്ടത്ത് ഇന്നലെ കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കണ്ടത്തിന്‍തറയില്‍ ശ്രീനിവാസനാണ് മരിച്ചത്.  ഇന്നലെ വൈകുന്നേരം 7 മണിയ്ക്ക് ശേഷം സമീപത്തെ കടയിലെത്തി ചെക്ക്ഡാമിന് മുകളിലെൂടെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ കാല്‍വഴുതി തോട്ടില്‍ വീഴുകയായിരുന്നുവെന്നാണ് നിഗമനം. 


ഈ വഴിയില്‍ നിന്നും മറ്റ് ഉപവഴികളില്ലാത്തതിനാലാണ് തോട്ടില്‍ വീണതാണെന്ന സംശയത്തെ തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. മഴയെ തുടര്‍ന്ന് തോട്ടില്‍ ജലനിരപ്പും ഉയര്‍ന്നിരുന്നു. ചെക്ക്ഡാമിന് മുകളിലൂടെ വെള്ളമൊഴുകിയിരുന്നു. ഇത് കുറകെ കടക്കുമ്പോള്‍ തോട്ടില്‍ വീണതാകാനാണ് സാധ്യത. രാവിലെ ആരംഭിച്ച തെരച്ചിലിനിടെ മുണ്ട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 10 മണിയോടെ ചെക്ക്ഡാമിന് 500 മീറ്റര്‍ താഴെ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു



Post a Comment

0 Comments