പാലാ ബസ് സ്റ്റാന്റില്‍ അകമം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് നടപടികള്‍ സ്വീകരിക്കുമെന്ന വ്യവസ്ഥയിലാണ് പണിമുടക്ക് പിന്‍വലിച്ചത്. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ക്കെതിരെയും ജീവനക്കാരെ മര്‍ദ്ദിച്ച SFI, DYFI പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കും. ദൃശ്യങ്ങള്‍ പരിശോധിച്ച് മര്‍ദ്ദനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി നടപടി സ്വീകരിക്കും. പാലാ ബസ് സ്റ്റാന്‍ഡില്‍ പോലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തും. ജീവനക്കാര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന പരിശോധനകളും നടത്തും. രണ്ടു ദിവസമായി ജനജീവിതം ദുസ്സഹമാക്കിയ സമരത്തിന് ഇതോടെ സമാപനമായി. RDO KM ജോസുകുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ DYSP K സദന്‍, CPIM, CITU നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ് ,സജേഷ് ശശി, TR വേണുഗോപാല്‍, BMS നേതാക്കളായ KR രതീഷ് ,രാജേഷ്, ജോസ് ജോര്‍ജ് ,ശങ്കരന്‍കുട്ടി നിലപ്പന, ബിനീഷ് ചൂണ്ടച്ചേരി, അഡ്വ അനീഷ് ,KTU C നേതാക്കളായ ജോസുകുട്ടി പൂവേലി, സാബു കാരയ്ക്കല്‍, കുഴിത്തോട്ട് മോട്ടോഴ്‌സിലെ അലക്‌സ് മാനുവല്‍ , എമ്മാനുവല്‍ ജോസഫ്, ജോര്‍ജ് ജോസഫ്, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ ഡാന്റിസ് അലക്‌സ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍പങ്കെടുത്തു.
0 Comments