Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ സ്വകാര്യ ബസിനടിയിലേക്ക് ഇടിച്ചു കയറി അപകടം



നിയന്ത്രണംവിട്ട കാര്‍ സ്വകാര്യ ബസിനടിയിലേക്ക് ഇടിച്ചു കയറി അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഏറ്റുമാനൂര്‍-തലയോലപ്പറമ്പ് റോഡില്‍ കടുത്തുരുത്തി ബ്ലോക്ക് ജംങ്ഷനിലായിരുന്നു അപകടം. എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറാണ് കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന ബസിനടിലേയ്ക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന കാക്കനാട് സ്വദേശികളായ മൂന്നുപേര്‍ അത്ഭുകരമായി രക്ഷപെട്ടു.  ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ എതിരെവന്ന സ്വകാര്യബസിന്റെ മധ്യഭാഗത്തേയ്ക്ക് വന്ന് ഇടിക്കുകയായിരുന്നു. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.




Post a Comment

0 Comments