സംസ്ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നത് നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കോവിഡ് പ്രതിസന്ധിയിക്കിടയില്‍ കേരളത്തില്‍ മാത്രമാണ് അമിത വിലവര്‍ധനവ് ഉണ്ടാകുന്നത്. നിര്‍മാണ മേഖലയെ തകര്‍ക്കുന്ന വില വര്‍ധനവ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.