Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായി യുഡിഎഫിലെ ചാക്കോ മത്തായി


മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായി യുഡിഎഫിലെ ചാക്കോ മത്തായി തെരഞ്ഞെടുക്കപ്പെട്ടു.  ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായിരുന്ന ബിജു കൊണ്ടുകാലാ, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 18 വാര്‍ഡുകളുള്ള മാഞ്ഞൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിനും, യുഡിഎഫിനും 9 അംഗങ്ങളാണുള്ളത്. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി സ്ഥാനത്തേക്ക് ചാക്കോ മത്തായി എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.




Post a Comment

0 Comments