Breaking...

9/recent/ticker-posts

Header Ads Widget

നേതാക്കള്‍ കോണ്‍ഗ്രസ്സ് വിട്ട് കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയില്‍ ചേര്‍ന്നു.



കോണ്‍ഗ്രസ്സ് രാമപുരം മണ്ഡലം പ്രസിഡന്റും, സി.സി.സി മെമ്പറുമായ ഡി. പ്രസാദ് ഭക്തിവിലാസത്തിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ കോണ്‍ഗ്രസ്സ് വിട്ട് കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയില്‍ ചേര്‍ന്നു. കോട്ടയത്തെ കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി നേതാക്കള്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി. മഹിളാ കോണ്‍ഗ്രസ്സ് പാലാ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റും മുന്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായിരുന്ന ലിസി ബേബി മുളയിങ്കല്‍, കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് ജേക്കബ് തോമസ് കണിയാരകത്ത്, മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജാന്‍സി ഫിലിപ്പോസ് കല്ലടയില്‍, ചേറ്റുകുളം വാര്‍ഡ് പ്രസിഡന്റ് ബിജു മാമ്പള്ളിക്കുന്നേല്‍, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസ് പൗവ്വത്തില്‍ തുടങ്ങിയ നേതാക്കളാണ് കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ ചേര്‍ന്നത്. കോട്ടയത്ത് നടന്ന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍ എം.എല്‍.എ, വിജി എം.തോമസ്, ജോസഫ് ചാമക്കാല, ഫിലിപ്പ് കുഴികുളം, ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, സണ്ണി പൊരുന്നക്കോട്ട്, അലക്സി തെങ്ങുംപള്ളില്‍, നിര്‍മ്മല ജിമ്മി എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments