Breaking...

9/recent/ticker-posts

Header Ads Widget

മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു



കോവിഡ് മഹാമാരിയില്‍ മരണമടഞ്ഞവര്‍ക്ക് അനുസ്മരണം ഒരുക്കി ഏറ്റുമാനൂര്‍ പൗരാവലിയും എസ് എം എസ് എം പബ്ലിക് ലൈബ്രറിയും.  പുന്നത്തുറ എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ ദീപജ്യോതി തെളിയിച്ചാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് ദീപജ്യോതി തെളിയിച്ച്  അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മണി തൃക്കോതമംഗലം രചിച്ച 'ബീജാസുരം 'എന്ന പുസ്തകത്തിന്റെ പ്രകാശനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ബീനക്ക് നല്‍കി ചെയര്‍പേഴ്‌സണ്‍ നിര്‍വഹിച്ചു. ചടങ്ങില്‍  ചെയര്‍മാന്‍ ബി പി നാരായണന്‍ അധ്യക്ഷനായിരുന്നു. ഇ. എസ്.ബിജു, പി ജി വിജയകുമാര്‍,ബെന്നി നരിക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments