Breaking...

9/recent/ticker-posts

Header Ads Widget

സിപിഐ (എം ) കോതനല്ലൂര്‍ ലോക്കല്‍ സമ്മേളനം



സിപിഐ (എം ) കോതനല്ലൂര്‍ ലോക്കല്‍ സമ്മേളനം കാഞ്ഞിരമുകളേല്‍ ജംഗ്ഷനിലെ കെ ആര്‍ നാരായണന്‍ നഗറില്‍ നടന്നു. പൊതുസമ്മേളനം സിപിഎം ഏരിയ സെക്രട്ടറി കെ. ജി. രമേശന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ സിപിഎം നേതാക്കളായ സി.ജെ.ജോസഫ്, പി സുനില്‍, കെ.യു. വര്‍ഗീസ്, സീ. ടി.,  വിനോദ്,കെ പി പ്രശാന്ത്, കോമളവല്ലി രവീന്ദ്രന്‍, എന്‍ എസ് രാജു,ബെന്നി ജോസഫ്, ബി കെ സുരേഷ് കുമാര്‍, ജോര്‍ജ് വര്‍ക്കി, കെ. ടി. ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി പ്രകടനവും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. സമ്മേളന നഗരിയില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങ് കെ. ഗോമതിയമ്മാള്‍ ടീച്ചര്‍ നിര്‍വ്വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഓണ്‍ലൈന്‍ പ്രഭാഷണം, വെര്‍ച്ചുവല്‍ പൊതുയോഗം എന്നിവയും  എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിക്കല്‍ എന്നീ ചടങ്ങുകളും നടന്നു.




Post a Comment

0 Comments