Breaking...

9/recent/ticker-posts

Header Ads Widget

കൂട്ടിക്കല്‍ മേഖലയിലെ വ്യാപാരികള്‍ക്ക് സഹായമെത്തിക്കാന്‍ ഏറ്റുമാനൂരില്‍ വിഭവശേഖരണം നടന്നു



പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കൂട്ടിക്കല്‍ മേഖലയിലെ വ്യാപാരികള്‍ക്ക്  സഹായമെത്തിക്കാന്‍  ഏറ്റുമാനൂരില്‍ വിഭവശേഖരണം നടന്നു. വ്യാപാരി വ്യവസായി സമിതി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  ഏറ്റുമാനൂരില്‍ വിഭവ ശേഖരണം നടത്തിയത്. സമാഹരിച്ച ഫണ്ടും, സാധനസാമഗ്രികളും നേതൃത്വത്തിന് കൈമാറുമെന്ന് വ്യാപാരി വ്യവസായി  സമിതി  ഭാരവാഹികള്‍ പറഞ്ഞു. ഏറ്റുമാനൂരില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ എം. കെ.സുഗതന്‍, സണ്ണി, സെബാസ്റ്റ്യന്‍, ജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ്  ശനിയാഴ്ച വിഭവ ശേഖരണം നടത്തിയത്.




Post a Comment

0 Comments