Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ എസ്എംഎസ്എം പബ്ലിക് ലൈബ്രറി ശതാബ്ദി സ്മാരക ഹാള്‍ ഉദ്ഘാടനം ഞായറാഴ്ച



ഏറ്റുമാനൂര്‍ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയുടെ ശതാബ്ദി സ്മാരക ഹാള്‍ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 5ന് മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ആയുഷ്‌കാല അംഗത്വ വിതരണവും ഇതോടൊപ്പം നടക്കും. ലൈബ്രറിയുടെ മുന്‍ ഭാരവാഹികളെയും മുതിര്‍ന്ന അംഗങ്ങളെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആദരിക്കും. ആയുഷ്‌കാല അംഗത്വ വിതരണം അഡ്വ ജി ഗോപകുമാര്‍ നിര്‍വഹിക്കും. ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ എന്‍ ചന്ദ്രബാബു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി ബാബു, വര്‍ക്കി ജോയി, കെആര്‍ അനന്ത പദ്മനാഭ അയ്യര്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, എലിക്കുളം ജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ലൈബ്രറി ഭാരവാഹികളായ ജി പ്രകാശ്, പി രാജീവ്, പിജെ ജോയി, വിഎന്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments