Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ ഇനിയും നടപടി ആയില്ല


ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ ഇനിയും നടപടി ആകുന്നില്ല. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും സുരക്ഷാക്രമീകരണങ്ങള്‍ അടക്കം ഒരുക്കുന്ന കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. വലിയൊരു ഇടവേള സ്‌കൂള്‍ അടഞ്ഞുകിടന്നതോടെ സ്‌കൂളും പരിസരവുമെല്ലാം സാമൂഹ്യവിരുദ്ധര്‍ കയ്യടക്കിയിരുന്നു. കാടുകയറി നശിച്ച സ്‌കൂള്‍ ഗ്രൗണ്ടും സമീപപ്രദേശങ്ങളും വൃത്തിയാക്കുവാന്‍ സന്നദ്ധ സംഘടനകളെയും മറ്റും സഹായം സ്‌കൂളധികൃതര്‍ തേടിയിരിക്കുകയാണ്. ഇതിനിടയില്‍ സ്‌കൂളിന് ഭീഷണി ആയിരിക്കുന്ന റവന്യൂ വകുപ്പിന്റെ പുരയിടത്തില്‍ നില്‍ക്കുന്ന കൂറ്റന്‍ വാകമരം വെട്ടി നീക്കുവാനും വലിയ തുകയും സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തേണ്ടതായും വന്നിരിക്കുകയാണ്



Post a Comment

0 Comments