Breaking...

9/recent/ticker-posts

Header Ads Widget

ഭക്ഷ്യസുരക്ഷ ദിനാചരണം നടത്തി



ഏറ്റുമാനൂര്‍ നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യസുരക്ഷ ദിനാചരണം നടത്തി. ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ വാരാചരണത്തിന്റെ നാലാമത്തെ പ്രോഗ്രാമായ ലോക ഭക്ഷ്യ സുരക്ഷ ദിനാചരണചടങ്ങുകള്‍ നഗരസഭ അധ്യക്ഷ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഉഷാ സുരേഷ് അധ്യക്ഷയായിരുന്നു. റിസോഴ്‌സ് പേഴ്‌സണ്‍ സേതു പാര്‍വതി  ക്ലാസ്സ് നയിച്ചു. കൃഷ്ണമ്മ ഹരികുമാര്‍, റെജീന തുടങ്ങിയവര്‍ സെമിനാര്‍ നയിച്ചു.




Post a Comment

0 Comments