Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയില്‍ ഐസിഡിഎസ് വാര്‍ഷികാഘോഷവും എക്‌സിബിഷനും നടന്നു.


പാലാ നഗരസഭയില്‍ ഐസിഡിഎസ് വാര്‍ഷികാഘോഷവും എക്‌സിബിഷനും നടന്നു. നഗരഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. നഗരസഭാങ്കണത്തില്‍ നടന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അദ്ധ്യക്ഷയായിരുന്നു. ഐസിഡിഎസിന്റെ 46 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന ഫോട്ടോ പ്രദര്‍ശനവും നടന്നു. പോഷകാഹാരങ്ങള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. നഗരസഭാംഗങ്ങള്‍,  അംഗന്‍വാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സബിനാ ബീവി, എല്‍സ്സമ്മ വി ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments