Breaking...

9/recent/ticker-posts

Header Ads Widget

ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കുടുത്തുരുത്തിയില്‍ ജൈവ കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു.



ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കുടുത്തുരുത്തിയില്‍ ജൈവ കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു. 5 സെന്റ് സ്ഥലത്തെങ്കിലും ജൈവകൃഷി ചെയ്യുന്ന കര്‍ഷകരാണ് കൂട്ടായ്മയില്‍ അംഗങ്ങളാവുന്നത്.  കടുത്തുരുത്തി പഞ്ചയത്തിന്റേയും കൃഷിഭവന്റേയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയോടനുബന്ധിച്ച് ജൈവകൃഷി പ്രോത്സാഹനവും, വിപണനവും,  എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ നടന്നു. കടുത്തുരുത്തി മിനി സിവില്‍ സ്‌റ്റേഷനില്‍ നടന്ന യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ രമേശന്‍ അദ്ധ്യക്ഷയായിരുന്നു. ജൈവ കൃഷി വിദഗ്ധര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. പഞ്ചായത്തംഗങ്ങളായ നോബി മുണ്ടക്കല്‍, സ്റ്റീഫന്‍ പാറാവേലി, ടോമി നിരപ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments