Breaking...

9/recent/ticker-posts

Header Ads Widget

ഉപരോധസമരം നടത്തി



കേരള കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഏരിയ കേന്ദ്രങ്ങളില്‍ കേ
ന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ഉപരോധസമരം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളിലും കര്‍ഷക സമരത്തില്‍ പങ്കെടുത്തവരെ അക്രമിച്ചതിലും പ്രതിഷേധിച്ചായിരുന്നു സമരം. ഏറ്റുമാനൂര്‍ പോസ്‌റ്റോഫീസ് പടിക്കല്‍ നടന്ന ഉപരോധസമരം സംസ്ഥാന സമിതിയംഗം ഗീത ഉണ്ണികൃഷ്ണന്‍ ഉ്ദഘാടനം ചെയ്തു. ഇഎസ് ബിജു മുഖ്യപ്രഭാഷണം നടത്തി. എന്‍പി സുകുമാരന്‍, കരുണാകരന്‍ ടിവി ബിജോയി എന്നിവര്‍ സംസാരിച്ചു. കടുത്തുരുത്തി ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ ഉപരോധസമരം കര്‍ഷകസംഘം ജില്ലാ എക്‌സി. കമ്മറ്റിയംഗം കെ ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെയു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി കെജി രമേശന്‍, പിവി സുനില്‍, ടിസി വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments