Breaking...

9/recent/ticker-posts

Header Ads Widget

വയലാ പബ്ലിക്ക് ലൈബ്രറിയുടെ ഗാന്ധിജയന്തി വാരാഘോഷ സമാപന സമ്മേളനം



വയലാ പബ്ലിക്ക് ലൈബ്രറിയുടെ ഗാന്ധിജയന്തി വാരാഘോഷ സമാപന സമ്മേളനം വിവിധ പരിപാടികളോടെ നടത്തി. ലൈബ്രറി താലൂക്ക്  കൗണ്‍സില്‍  പ്രസിഡണ്ട് ഡോ. സിന്ധുമോള്‍ ജേക്കബ് സമ്മേളനം ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് വിനോദ് മാത്യു അധ്യക്ഷനായിരുന്നു. വയലാ വി എച്ച് എസ് സ്‌കൂളില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും ഉയര്‍ന്ന മാര്‍ക്കു വാങ്ങി വിജയിച്ച SSLC, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക്  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജോയ് കല്ലുപുര പുരസ്‌ക്കാരങ്ങള്‍ നല്‍കി. വായനശാല നടത്തിയ  വിവിധ കലാ സാംസ്‌ക്കാരിക മത്സരങ്ങളിലെ വിജയികള്‍ക്ക് താലൂക്ക് കൗണ്‍സില്‍ ജോ. സെക്രട്ടറി.ശ്രീ. സി കെ ഉണ്ണികൃഷ്ണന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ലളിതാ മോഹനന്‍, ലൈബ്രറി സെക്രട്ടറി സിറിയക് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. 




Post a Comment

0 Comments