മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രമായ പാലാ മരിയസദനത്തില്‍ മാനസികാരോഗ്യദിനാചരണം നടന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. വികെ രാദാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഡോ റോയി എബ്രാഹം കള്ളിവയലില്‍ മുഖ്യപ്രഭാഷണം നടത്തി. കോവിഡ് കാലത്തെ മാനസിക ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള സെമിനാര്‍ എന്‍ പി പ്രമോദ് നയിച്ചു. ഫാ ജോര്‍ജ്ജ് നടുവില്‍ചെരുവില്‍ പുരയിടം, സന്തോഷ് മാട്ടേല്‍, ജനമൈത്രി പിആര്‍ഒ സുദേവ്, പാ തോമസ് മതിലകത്ത്, നഗരസഭ അംഗം ബൈജു കൊല്ലംപറമ്പില്‍, സന്തോഷ് മരിയസദനം , വിസി രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments