Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ ശേഷം കാണാതായ പ്രമോദിന്റെ മൃതദേഹം കണ്ടെത്തി


ഏറ്റുമാനൂര്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ ശേഷം കാണാതായ പേരൂര്‍ ചിറ്റുമാലിയില്‍ പ്രമോദിന്റെ ( 45 ) മൃതദേഹം കണ്ടെത്തി . ചൊവ്വാഴ്ച രാത്രി  എട്ടിന്  ഭാര്യ ദിവ്യ ജോലി കഴിഞ്ഞ്   വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് വിവരം അറിയുന്നത് . തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വസ്ത്രവും ചെരുപ്പും പൂവത്തുംമൂട് കടവില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. കോട്ടയത്തുനിന്നും എത്തിയ അഗ്‌നിരക്ഷാസേന ആറ്റില്‍  തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല.വെളിച്ചക്കുറവും അടിയൊഴുക്കും കാരണം തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ 8 നു അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബ സംഘം നടത്തിയ പരിശോധനയിലാണു കുളിക്കടവിനു 50 മീറ്റര്‍ അകലെയുള്ള ആറ്റുവഞ്ചികള്‍ക്കും, ഇല്ലിക്കൂട്ടത്തിനും ഇടയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്. ഏറ്റുമാനൂര്‍ വെട്ടൂര്‍ ടെക്‌സ്‌റ്റൈല്‍സിലെ ജീവനക്കാരനായിരുന്നു. പ്രമോദ്.





Post a Comment

0 Comments