Breaking...

9/recent/ticker-posts

Header Ads Widget

M.G സര്‍വകലാശാല വൈസ് ചാന്‍സലറിനെ കെഎസ്യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു



എംജി സര്‍വകലാശാല വൈസ് ചാന്‍സലറിനെ കെഎസ്യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. എം.ജി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സെനറ്റ് തിരെഞ്ഞെടുപ്പ്  അവസാന നിമിഷം അട്ടിമറിച്ചുവെന്ന് ആരോപിച്ചാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഉപരോധസമരവുമായെത്തിയത്. ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷനു മുന്നേ തന്നെ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായി ബോധിപ്പിക്കണമെന്നിരിക്കെ, വോട്ടിംഗ് പാറ്റേണ്‍ ആകെ അട്ടിമറിച്ചുകൊണ്ടുള്ള യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശം പുറപ്പെടുവിച്ചത് ബുധനാഴ്ച മാത്രമാണ്. ജനാധിപത്യ ശബ്ദങ്ങളെപോലും  എത്രത്തോളം സി.പി.എം ഭയപ്പെടുന്നു എന്നതിന്റെ  ഉദാഹരണമാണ് അമിതാധികാരം ഉപയോഗിച്ച് യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പ് പോലും അട്ടിമറിക്കാന്‍ സി.പി.എം ഇടപെടുന്നുവെന്നതെന്ന് കെഎസ് യു ആരോപിച്ചു. എം.ജി സര്‍വ്വകലാശാല സെനറ്റ് തിരെഞ്ഞെടുപ്പ് അട്ടിമറിച്ച യൂണിവേഴ്‌സിറ്റിയുടെ നടപടിക്കെതിരെ സംഘടനാപരമായും, നിയമപരമായും കെ.എസ്.യു മുന്നോട്ടുപോകുമെന്നും പ്രര്‍ത്തകര്‍ പറഞ്ഞു. 




Post a Comment

0 Comments