Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു.


കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ 2021- 22 വര്‍ഷത്തെ പുതിയ ഭരണസമിതി ചുമതലയേറ്റു. ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിന് എംജെഎഫ് ലയണ്‍ ആര്‍ വെങ്കിടാചലം നേതൃത്വം നല്കി. ലയണ്‍ മാത്യു സ്റ്റെനി അദ്ധ്യക്ഷനായിരുന്നു. ലയണ്‍ ഫിലിപ് തോമസ് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. പ്രസിഡന്റ് ലയൺ മാത്യു വര്‍ഗീസ് മറുപടി പ്രസംഗം നടത്തി. ലയണ്‍ ജോ പ്രസാദ്, ലയണ്‍  സോണറ്റ് കെ അഗസ്റ്റിന്‍, ലയണ്‍ ജോസ് ടി.എല്‍, എംജെഎഫ് ലയണ്‍ തോമസുകുട്ടി മുകളേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് മുന്നോടിയായി ഫ്ലാഗ് സല്യൂട്ടേഷൻ കേണല്‍ ത്രേസ്യാമ്മ സിറിയക് നിർവ്വഹിച്ചു. അന്തരിച്ച ലയണ്‍സ് ക്ലബ് അംഗങ്ങളായ ശ്യാം ശിവാനന്ദന്‍, ഡോ ഗോകുലനാഥ് എന്നിവര്‍ക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. പ്രസിഡന്റ് ലയണ്‍ മാത്യു വര്‍ഗീസ്, സെക്രട്ടറി ലയണ്‍ ഷീല ജിജി, ട്രഷറര്‍ എംജെഎഫ് ലയണ്‍ തോമസ് മുളയ്ക്കല്‍, അഡ്മിനിസ്ട്രേറ്റർ ലയൺ ഷാജി എബ്രഹാം, ഫസ്റ്റ് വൈസ് പ്രസിഡന്റ് ജിജി ജോണ്‍, സെക്കന്‍ഡ് വൈസ് പ്രസിഡന്റ് ലയണ്‍ സജിത് സി,   മെംബര്‍ഷിപ്പ് ചെയര്‍പേഴ്‌സണ്‍ എംജെഎഫ് ലയണ്‍ ഹരീശരന്‍ നമ്പൂതിരി, കോര്‍ഡിനേറ്റര്‍ ലയണ്‍ മാത്യു സ്‌റ്റെനി, സര്‍വീസ് ചെയര്‍പേഴ്‌സണ്‍ കേണല്‍ ത്യേസ്യാമ്മ സിറിയക്, മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഴ്‌സണ്‍ ചെയര്‍പേഴ്‌സണ്‍ ബിനു സ്റ്റീഫന്‍ എന്നിവരടങ്ങുന്ന ഭരണസമിതിയാണ് അധികാരമേറ്റത്.




Post a Comment

0 Comments