Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പഞ്ചായത്തിലെ പാറോലി -മുട്ടപ്പള്ളി റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.


അതിരമ്പുഴ പഞ്ചായത്തിലെ പാറോലി -മുട്ടപ്പള്ളി റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കോട്ടമുറി മുതല്‍ അതിരമ്പുഴ പാറോലി വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരം ആണ് ബിഎംബിസി നിലവാരത്തില്‍ ടാറിങ് നടത്തുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്ലാമൂട്ടില്‍, കൊക്കര, ആശുപത്രിപ്പടി എന്നിവിടങ്ങളില്‍ കലുങ്കുകള്‍ നിര്‍മ്മിക്കും. അതിരമ്പുഴ ആശുപത്രിക്ക് മുന്നിലെ കലുങ്ക് പൊളിച്ചതോടെ ഇതു വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. രണ്ടുമാസത്തിനകം പണികള്‍ പൂര്‍ത്തീകരിക്കും എന്ന് വാര്‍ഡ് മെമ്പര്‍ ജോസ് അമ്പലക്കുളം പറഞ്ഞു.




Post a Comment

0 Comments