Breaking...

9/recent/ticker-posts

Header Ads Widget

കേരള യൂത്ത് ഫ്രണ്ട് ഭക്ഷ്യകിറ്റുകള്‍ നല്‍കി


കേരള യൂത്ത് ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കി. ഭക്ഷ്യകിറ്റുകളുടെ വിതരണോത്ഘാടനം അപു ജോണ്‍ ജോസഫ് നിര്‍വ്വഹിച്ചു. കോട്ടയത്ത് പമ്പില്‍ പെട്രോള്‍ അടിക്കാന്‍ എത്തിയ ആളുകള്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ നല്‍കിയത്. പെട്രോളിയം ഉല്‍പന്നങ്ങളെ ജി എസ് റ്റി യില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നത് ലാഭക്കൊതി മൂലമാണെന്ന് അപു ജോണ്‍ ജോസഫ് പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കര്‍ഷകരെയും സാധാരണ ജനങ്ങളെയും ശത്രുക്കളെ പോലെയാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല അദ്ധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. വി.ജെ.ലാലി, ജയിസണ്‍ ജോസഫ്, പ്രസാദ് ഉരുളികുന്നം, കുര്യന്‍ പി.കുര്യന്‍, സെബാസ്റ്റ്റ്റിയന്‍ ജോസഫ് , ജോയി സി. കാപ്പന്‍ , എബി പൊന്നാട്ട്, കുര്യന്‍ വട്ടമല, ഷിനു പാലത്തുങ്കല്‍, ജോമോന്‍ ഇരുപ്പക്കാട്ട്, അഭിലാഷ് കൊച്ചുപറമ്പില്‍ , സുനില്‍ ഇല്ലിമൂട്ടില്‍, ജസ്റ്റിന്‍ പാലത്തുങ്കല്‍, ജോതിഷ്‌മോഹന്‍, ജസ്റ്റിന്‍ തോമസ്, സാബു താഴത്തങ്ങാടി, അമല്‍ പി.ബാബു, രജ്ജു കൊച്ചുവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. 



Post a Comment

0 Comments