മികച്ച രീതിയിലുള്ള ആയുര്‍വ്വേദ ചികിത്സാ സൗകര്യങ്ങളുമായി രക്ഷാ ആയുര്‍വ്വേദ ക്ലിനിക് ആന്‍ഡ് പഞ്ചകര്‍മ്മ സെന്റര്‍ കിടങ്ങൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് എതിര്‍വശത്ത് പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടനം റിട്ട ഡിഎംഒ ഡോ എ സുജാത നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, പഞ്ചായത്തംഗങ്ങളായ രശ്മി രാജേഷ്, സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചകര്‍മ്മ ചികിത്സയും, പ്രമേഹം, ത്വക്ക് രോഗങ്ങള്‍, വാതരോഗങ്ങള്‍, സ്ത്രീരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാണെന്ന് ആയുര്‍വ്വേദ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ ആതിര റജി പറഞ്ഞു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാണ്.




0 Comments