റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധവുമായി എസ്ഡിപിഐ. ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ അപകടപരമായ കുഴികള്‍ അടച്ചായിരുന്നു വേറിട്ട പ്രതിഷേധം. ഈരാറ്റുപേട്ട വാഗമണ്‍ റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നവശ്യപ്പെട്ട് കൊണ്ട് എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ഈരാറ്റുപേട്ട സെന്‍ട്രല്‍ ജഗ്ഷന്‍ മുതല്‍ ആനിയിളപ്പു വരെയുള്ള പ്രദേശത്തെ അപകടകരമായ കുഴികള്‍ അടച്ചു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എസ്ഡിപിഐ കോട്ടയം ജില്ലാ ട്രെഷറര്‍ ആരിഫ് കെ എസ് ഉദ്ഘാടനം നിര്‍വഹിച്ചു ഇത് പ്രധിഷേധത്തിന്റെ ആരംഭമാണെന്നും റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കാനുള്ള തുടര്‍നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രധിഷേധ പരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും ആരിഫ് പറഞ്ഞു. റോഡ് നവീകരണ പരിപാടിയില്‍ എസ്ഡിപിഐ നേതാക്കളായ റസിയ ഷഹീര്‍, സഫീര്‍ കുരുവനാല്‍, സി ച്ച് ഹസീബ്, ഹിലാല്‍ വെള്ളൂപറമ്പില്‍ , സുബൈര്‍ വെള്ളാപ്പള്ളില്‍, കെ യു സുല്‍ത്താന്‍, അന്‍സാരി ഈലക്കയം, ഇസ്മായില്‍ കീഴേടം, കെ കെ പരികൊച്ച് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




0 Comments