Breaking...

9/recent/ticker-posts

Header Ads Widget

വേഴങ്ങാനം ശ്രീമഹാദേവ ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാത്രിയില്‍ മോ ഷ ണം



ഭരണങ്ങാനം വേഴങ്ങാനം ശ്രീമഹാദേവ ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാത്രിയില്‍ മോ ഷ ണം. രാത്രി പന്ത്രണ്ടരയോടെയാണ് മോ ഷ ണം നടന്നത്. പാലാ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അമ്പലത്തിന്റെ നാലമ്പലത്തിനുള്ളിലാണ് മോ ഷ ണം നടന്നത്. വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോ ഷ്ടാ വ് മേശവലിപ്പിലുണ്ടായിരുന്ന മൂവായിരത്തോളം രൂപ ക വ ര്‍ന്നു. ശബ്ദം കേട്ട് ആളുകളെത്തിയപ്പോഴേയ്ക്കും മോ ഷ്ടാവ് രക്ഷപെട്ടു. പ്രദേശവാസികള്‍ ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും മോ ഷ്ടാ വിനെ കണ്ടെത്താനായില്ല. പാലാ പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. സമീപത്തെ സിസിടിവിയില്‍ ഒരാളുടെ ചിത്രം ലഭിച്ചിരുന്നു. ക്യാമറയില്‍ പതിഞ്ഞ ആളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പാലാ എസ്എച്ചഒ  കെ.പി ടോംസൺ, പ്രിന്‍സിപ്പല്‍ എസ്ഐ അഭിലാഷ്, എസ്ഐമാരായ ഷാജി സെബാസ്റ്റ്യന്‍, നടരാജന്‍ എന്നിവര്‍ അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തിയിരുന്നു.




Post a Comment

0 Comments